സൂര്യ ശോഭയിൽ സൺ കൊന്യൂർ

തത്തകളിൽ വെച്ച് ഏറ്റവും ഭംഗിയുള്ള ഇനമാണ് സൺ പാരക്കീറ്റ് അഥവാ സൺ കൊന്യൂർ. സ്വർണ്ണവും പച്ചയും കലർന്ന നിറം ഇവയെ മറ്റ് തത്തകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

12 ഇഞ്ച് മാത്രം വലിപ്പമുള്ള ഇവയ്ക്ക് മറ്റ് തത്തകളെ അപേക്ഷിച്ച് ശബ്ദം കൂടുതലാണ്. പൂർണ്ണ വളർച്ചയെത്തിയ ഒരു സൺ കൊന്യൂറിന് 110 ഗ്രാം മാത്രമേ ഭാരം കാണുകയുള്ളൂ. സൗത്ത് അമേരിക്കയുടെ വടക്ക്-കിഴക്ക് ഭാഗത്ത് ജീവിക്കുന്ന ഇവ 40 മുതൽ 50 തത്തകൾ അടങ്ങുന്ന കൂട്ടമായാണ് കാണപ്പെടുന്നത്.

ഉടമസ്ഥനോട് കൂറും സ്‌നേഹവും ഏറെ പ്രകടിപ്പിക്കുന്ന ഈ ഇനം തത്തകൾക്ക് ആവശ്യക്കാർ ഏറെയാണ്. വർണ്ണ ശഭളമായ തൂവലിന് വേണ്ടി ഏറെ വേട്ടയാടപ്പെടുന്ന ഇവയെ വംശനാശം സംഭവിക്കുന്ന പക്ഷികളുടെ പട്ടികയിൽ (2008 ഐ.യു.സി.എൻ റെഡ് ലിസ്റ്റ്) ചേർത്തിട്ടുണ്ട്.


13,500 മുതൽ 54,000 വരെയാണ് വിപണിയിൽ ഇവയുടെ വില. 30 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. കോട്ടയം നാഗമ്പടം മൈതാനിയിൽ സെപ്തംബർ രണ്ട് മുതൽ 15 വരെ നടക്കുന്ന ഫ്‌ളവേഴ്‌സ് ഓണം എക്‌സ് പോയിൽ
ഈ സുന്ദരിയും എത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top