ഈ കഥ… നിങ്ങളുടെ കഥ മാറ്റി എഴുതും

നാമെല്ലാം നിരാശരാണ്. ഒരുകാരണം കൊണ്ടല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് ജീവിതവുമായി പൊരുത്തപ്പെട്ട് പോവാൻ ആർക്കും തന്നെ കഴിയുന്നില്ല. പഠിക്കുന്ന വിഷയത്തിലോ, ചെയ്യുന്ന ജോലിയിലോ, ജീവിത പങ്കാളിയിലോ നാം പൂർണ്ണ തൃപ്തരല്ല. എന്നാൽ നാം നമുക്ക് കിട്ടുന്ന സൗഭാഗ്യങ്ങൾ പലപ്പോഴും മറക്കുന്നു. മറ്റ് കാര്യങ്ങളിൽ നിരാശരാവുമ്പോൾ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് താങ്ങും തണലും ആവുന്നത് നാം ശ്രദ്ധിക്കാറില്ല.
ഈ ആശയം അടിസ്ഥാനമാക്കി പ്രശസ്ത സാമൂഹ്യപ്രവർത്തക ഡോ.എം.എസ്.സുനിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു കഥ എഴുതി. ഓട്ടകുടത്തിന്റെ ആകുലതകൾ പറയുന്ന ഈ കഥ വായിച്ച ഓരോരുത്തരും തങ്ങളെ തന്നെയാണ് ആ ഓട്ട കുടത്തിന്റെ സ്ഥാനത്ത് കണ്ടത്. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ :
“ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻവയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.
അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു…. ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കു. മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു……ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്‍ന്നു. നിനക്ക് ഓട്ടുയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്. ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി.
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേക് നമ്മളും എത്തിച്ചേരാറില്ലേ…… എനിക്ക് സ്വന്ദര്യം പോര, ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്, പൊക്കം കുറവാണ്, വണ്ണം കൂടിപ്പോയി, സമ്പത്ത് കുറഞ്ഞു പോയി, ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്, എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല, ഇഷ്ടപ്പെട വിഷയത്തിനല്ല എനിക്ക് അഡ്മിഷന് ലഭിച്ചത്, ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്. ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക….
You are original.
You are rare.
You are unique.
You are a wonder.
You are a masterpiece… “
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here