വിനോദ് വധം; ശിക്ഷാ വിധി ഇന്ന്

മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമയായിരുന്ന വിനോദ് കുമാറിന്റെ കൊലപാതകക്കേസിൽ ശിക്ഷാ വിധി ഇന്ന്.

വിനോദിന്റെ ഭാര്യ ജ്യോതി, സുഹൃത്ത് മുഹമ്മദ് യൂസഫ് എന്നിവർ കേസിൽ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

2015 ഒക്ടോബർ 8 ന് അർദ്ധരാത്രി വെണ്ടല്ലൂരിലെ വീട്ടിൽ വച്ചാണ് ജ്യോതിയും എറണാകുളം സ്വദേശിയായ സുഹൃത്ത് യൂസഫും ചേർന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. വിനോദ് കുമാർ ഭാര്യ ജ്യോതിയെ കുടാതെ മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്ത വിവരം ജ്യോതി അറിഞ്ഞതാണ് കൊലപാതകത്തിലെത്തിച്ചത്.

തനിക്കും മകനും അവകാശപ്പെട്ട സ്വത്തുക്കൾ മറ്റൊരാൾക്ക് കൂടി പങ്കിടേണ്ടി വരുമെന്ന ഭയവും തന്നെ വഞ്ചിച്ചതിലുള്ള പ്രതികാരവും തീർക്കാൻ വാടക കൊലയാളി യൂസഫിനെ കൂട്ട് പിടിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top