വിനോദ് വധം; പ്രതികൾക്ക് ജീവപര്യന്തം

മലപ്പുറം വളാഞ്ചേരിയിൽ ഗ്യാസ് ഏജൻസി നടത്തിയിരുന്ന വിനോദ് കുമാറിനെ കൊന്ന കേസിൽ ഭാര്യ ജ്യോതിയ്ക്കും സുഹൃത്ത് മുഹമ്മദ് യൂസഫിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
പ്രതികൾ 42, 500 രൂപ വീതം പിഴയടയ്ക്കാനും അല്ലാത്ത പക്ഷം നാല് വർഷം അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. മഞ്ചേരി സെഷൻസ് കോടതിയുടേതാണ് വിധി. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്ക് നേരെ ചുമത്തിയിരിക്കുന്നത്.
കേസിൽ ജ്യോതിയെ ഒന്നാം പ്രതിയായാണ് കേസ് റെജിസ്റ്റർ ചെയ്തിരുന്നത്. വിനോദിനെ ആദ്യംവെട്ടിയത് ജ്യോതിയാണെന്ന് രണ്ടാം പ്രതി മുഹമ്മദ് യൂസഫ് മൊഴിനൽകിയിരുന്നു.
2015 ഒക്ടോബർ 8 ന് അർദ്ധരാത്രി വെണ്ടല്ലൂരിലെ വീട്ടിൽ വച്ചാണ് ജ്യോതിയും എറണാകുളം സ്വദേശിയായ സുഹൃത്ത് യൂസഫും ചേർന്ന് വിനോദിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
വിനോദ് ഭാര്യ ജ്യോതിയെ കുടാതെ മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്ത വിവരം ജ്യോതി അറിഞ്ഞതാണ് കൊലപാതകത്തിലെത്തിച്ചത്.
തനിക്കും മകനും അവകാശപ്പെട്ട സ്വത്തുക്കൾ മറ്റൊരാൾക്ക് കൂടി പങ്കിടേണ്ടി വരുമെന്ന ഭയവും തന്നെ വഞ്ചിച്ചതിലുള്ള പ്രതികാരവും തീർക്കാൻ വാടക കൊല യാളി യൂസഫിനെ കൂട്ട് പിടിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here