ഇത്രയ്ക്ക് വെറുപ്പിച്ചോ ന്യൂസ് അവർ ചർച്ച
സോഷ്യൽ മീഡിയയിലൂടെ വൈറലാകാനുള്ള ഏഷ്യാനെറ്റിന്റെ ഡിജിറ്റൽ മൂവ് ഇപ്പോൾ അവർക്ക് തന്നെ പാരയായിരിക്കുകയാണ്. ചാനലിലെ ന്യൂസ് അവർ ചർച്ചയ്ക്കായി വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള വെബ്‌സൈറ്റിലെ പോസ്റ്റുകളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായിയിരിക്കുന്നത്.
വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെല്ലാം നിർദ്ദേശങ്ങൾക്ക് പകരം ചീത്ത വിളികൾ നിറയുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് വാർത്ത ന്യൂസ് അവറിൽ ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും.
പൊങ്കാലയ്ക്ക് മുകളിൽ പൊങ്കാലയിട്ട പ്രതീതിയാണ് വെബ്‌സൈറ്റിൽ. എല്ലാ പോസ്റ്റുകളുടേയും സ്ഥിതി ഇതാണിപ്പോൾ. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ചാനൽ അവതാരകൻ വിഷയം തെരഞ്ഞെടുക്കാൻ ക്യാമറയ്ക്ക മുന്നിലെത്തി പറഞ്ഞതുകൂടിയായതോടെ എല്ലാം പൂർത്തിയായി. പൂർവ്വാധികം ശക്തിയോടെയാണ് ഇതിനു ശേഷം തെറിവിളികൾ.
ഫേസ്ബുക്കിൽ നിർദ്ദേശങ്ങൾ മാത്രമാണ് ക്ഷണിച്ചതെന്നും നിർദ്ദേശങ്ങൾ പരിഗണിക്കാമെന്നും ചർച്ചചെയ്യാമെന്നും ഉറപ്പ് നൽകിയിട്ടില്ലെന്നും അവതാരകൻ പറയുക കൂടി ചെയ്തതോടെ ഒരോ പോസ്റ്റിനും താഴെ തെറി കമന്റുകളുടെ എണ്ണം രണ്ടായിരം കടന്നു. ഉത്തരം കിട്ടുന്നതുവരെ ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് ചർച്ചചെയ്യാനുള്ള ചങ്കൂറ്റം ഏഷ്യാനെറ്റിനുണ്ടോ എന്ന് അവർ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here