പൃഥ്വി രാജ് വീണ്ടും ബോളിവുഡിലേക്ക്

prithviraj

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്കുള്ള യാത്രയിലാണ്. ബോബി എന്ന ഹിറ്റ് ചിത്രത്തിന്റെ ആദ്യഭാഗമായി ഒരുക്കുന്ന ചിത്രത്തിലാണ് പൃഥ്വി കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അതിഥി താരമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ശിവം നായരാണ് ബേബി സംവിധാനം ചെയ്യുന്നത്.

നൂറ് കോടി ക്ലബ്ബിൽ സ്ഥാനം പിടിക്കുകയും ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പററുകയും ചെയ്ത ബേബി എന്ന ചിത്രത്തിന്റെ പ്രീക്വൽ അണ് ശിവം നാ.യർ ഒരുക്കുന്നത്.

അക്ഷയ്കുമാറിനെ നായകനാക്കി നീരജ് പാണ്ഡെ ഒരുക്കിയ ബേബിയിൽ തപസി പന്നു ആയിരുന്നു നായിക. തപസിയുടെ പ്രിയ സൂര്യ വംശി എന്ന് കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ബേബിയുടെ മുൻ ഭാഗം ഒരുക്കുന്നത്.

സെപ്തംബർ അവസാനത്തോടെ മുംബൈൽ ചിത്രീകരണം ആരംഭിക്കും. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മനോജ് ബാജ്‌പേയിയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

2012 ൽ പുറത്തിറങ്ങിയ അയ്യ, 2013 ൽ പുറത്തിറങ്ങിയ ഔറംഗസേബ് എന്നിവയാണ് പൃഥ്വിവിന്റെതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top