പ്ലാസ്റ്റിക് പാത്രത്തിൽ പായസം നൽകിയാൽ നടപടി

പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുള്ള പായസം വിൽക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മീഷൻ. പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുപായസം വിറ്റാൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

പിഴയുൾപ്പെടെ ശക്തമായ നടപടികൾ എടുക്കുമെന്നും കമ്മീഷ്ണർ കേശവേന്ദ്ര കുമാർ പറഞ്ഞു. ഓണക്കാലത്ത് പ്ലാസ്റ്റിക് പാത്രത്തിൽ പായസം വിളമ്പുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനമുണ്ട്.

റെഡി ടു കുക് പച്ചക്കറികൾ ശുചിത്വമില്ലത്തവയാണെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്നും. ഓണക്കാലം പ്രമാണിച്ച് പുറം സംസ്ഥാനങ്ങളിൽ നിന്ന് പാൽ കൂടുതൽ വരുമെന്നതിനാൽ ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കാൻ ക്ഷീരവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലിലെ വിഷാംശം കണ്ടെത്താൻ രാജസ്ഥാനിൽനിന്ന് ഉപകരണങ്ങൾ വാങ്ങുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

വിപണിയിലെ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെ അംശം കണ്ടെത്തിയതിനാൽ ഇവ ഉപയോഗിക്കുന്നതിനു മുൻപു വാളൻപുളി കലക്കിയ വെള്ളത്തിൽ അര മണിക്കൂർ മുക്കി വെച്ചശേഷം ശുദ്ധ വെളളത്തിൽ കഴുകി കോട്ടൻ തുണി കൊണ്ട് നന്നായി തുടച്ചു ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top