അരി, മുളക്, ചായപ്പൊടി അടക്കം സൗജന്യഓണക്കിറ്റ് തിങ്കളാഴ്ച മുതല്‍

സൗജന്യഓണക്കിറ്റ്

രണ്ടു കിലോ അരി, 200ഗ്രാം മുളക്, 100ഗ്രാം ചായപ്പൊടി എന്നിവയടങ്ങിയ കിറ്റ്  ബിപിഎല്‍, എ.എവൈ റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കും. സപ്‌ളൈകോ വില്പനശാലകളില്‍ നിന്ന് ആഗസ്റ്റ് 29 മുതല്‍ ആണ് വിതരണം തുടങ്ങുന്നത്. സെപ്തംബര്‍ 7 വരെയായിരിക്കും വിതരണം ചെയ്യുക.

സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം അഗസ്റ്റ് 26-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top