ബോംക്സിംഗ് – ഇന്ത്യയുടെ ഇടികള്‍ മാത്രം പിഴയ്ക്കുന്നതെങ്ങനെ?
തീർന്നു, റിയോയിൽ 120 അംഗ സംഘത്തിന്റെ പോരാട്ടങ്ങൾ. 1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ മൂന്നു മെഡലിലേക്ക്് ഉയർന്നത്് 2008-ൽ ആയിരുന്നു. 2012-ൽ അത് ആറായി. ഇപ്പോൾ രണ്ടായി കുറഞ്ഞിരിക്കുന്നു. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിലും വലിയ സ്വപ്‌നങ്ങൾ വേണ്ടെന്ന സൂചനയും ഈ ഫലങ്ങളിലുണ്ട്. ഭൂഗോളത്തിലെ പൊട്ടുപോലുള്ള രാജ്യങ്ങൾ സ്വർണവുമായി തിരിച്ചു പോകുമ്പോഴാണ് 135 കോടിയുടെ ഇന്ത്യ പൊട്ടിന്റേയും പൊടിയുടേയും പേരിൽ അഭിമാന പുളകിതമാകുന്നത്. കഷ്ടം.
ബോക്‌സിംഗിൽ ശിവഥാപ്പ, മനോജ്കുമാർ, വികാസ് യാദവ് എന്നിവരാണ് മൽസരിച്ചത്. ഇതിൽ ലൈറ്റ് വെന്റർ വെയിറ്റിൽ മൽസരിച്ച ഇരുപത്തിമൂന്നുകാരനും ഹരിയാനാ സ്വദേശിയുമായ വികാസ് യാദവ് ക്വാർട്ടറിൽ എത്തി എന്നതുമാത്രമാണ് ആശ്വാസം. 2011-ലെ ലോക അമച്വാർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സെമിയിൽ എത്തിയിട്ടുണ്ട് വികാസ് യാദവ്്. എന്നാൽ ആ നിലവാരം പുലർത്താൻ അദ്ദേഹത്തിനായില്ല. ഉസ്‌ബെക്കിസ്ഥാന്റെ മെലികുസേവാണ് വികാസിനെ ക്വാർട്ടറിൽ തോൽപ്പിച്ചത്.
മെഡൽ പ്രതീക്ഷയായിരുന്നു ബോക്‌സിംഗിലെ ബാന്റം വെയിറ്റിൽ മൽസരിച്ച 22 കാരനും അസം സ്വദേശിയുമായ ശിവഥാപ്പ. 2015-ൽ ദോഹയിൽ നടന്ന ലോക അമച്യർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2010-ൽ സിങ്കപ്പൂരിൽ നടന്ന യൂത്ത് ഒളിമ്പിക്‌സിൽ വെള്ളിയും നേടിയിട്ടുള്ള ശിവഥാപ്പ കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ക്വാർട്ടറിൽ എത്തിയിരുന്നു. ആ പ്രകടനം പോലും നാലുവർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് ആവർത്തിക്കാൻ കഴിഞ്ഞില്ല. ക്യൂബയുടെ റാമിറെസാണ് ആദ്യ റൗണ്ടിൽ ശിവഥാപ്പയെ അനായാസം തോൽപ്പിച്ചത്.
ലൈറ്റ് ബാന്റം വെയിറ്റിൽ മൽസരിച്ച ഹരിയാനാ സ്വദേശിയും 29-കാരനുമായ മനോജ് കുമാറാണ് ബോക്‌സിംഗിൽ നിരാശപ്പെടുത്തിയ മൂന്നാമത്തെ താരം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ പ്രീ-ക്വാർട്ടറിയിൽ എത്തിയ മനോജ് ഇക്കുറിയും അവിടം വരെ എത്തിയെന്നതാണ് ആശ്വാസം. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും 2007, 2013-ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും നേടിയ മനോജിൽ നിന്ന്് രാജ്യം കൂടുതൽ പ്രതീക്ഷിച്ചിരുനന്നു. ഒന്നാം റൗണ്ടിൽ ലിത്വാനിയയുടെ ഇവാൽഡസ് പെഡ്രോയുസ്‌കാസിനെ തോൽപ്പിച്ച മനോജ് രണ്ടാം റൗണ്ടിൽ ഉസ്ബക്കിസ്ഥാന്റെ ഗായി ബനാസറോവിനോട് തോറ്റു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here