കാസർകോട് എയിഡ്‌സ് പടരുന്നു ? ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടോ ?

കാസർകോട് ജില്ലയിൽ രണ്ടു മാസത്തിനിടെ പത്ത് എച്ച്.ഐ.വി. ബാധിതർ മരിച്ചു.

ഇത്തരമൊരു സംഭവം സംസ്ഥാനത്ത് തന്നെ അപൂർവമാണ്. ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മൊത്തം എയ്ഡ്‌സ് രോഗികളുടെ എണ്ണം 970 ആണ്. ഇതിൽ 10 പേരാണ് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.

വിദഗ്‌ദ ഡോക്ടർമാർ ഇല്ലാത്തതും, രോഗികൾക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന പോഷകാഹാര വിതരണ പദ്ധതി താറുമാറായതും ജില്ലയിലെ പകുതിയിൽ അധികം രോഗികളുടെ നില വഷളാക്കിയിട്ടുണ്ട്.

കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയമായി ഇത് വളരുകയാണ്. എൻഡോസൾഫാൻ ദുരിതം പോലെ കാസർകോട് ജില്ലയെ കാത്തിരിക്കുന്ന ദുരന്തമായി ഇത് മാറരുത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top