ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തിന്റെ രഹസ്യം ബീഫാണെന്ന് ബിജെപി നേതാവ്

ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്‍റെ കരുത്തിന്‍റെ രഹസ്യം ബീഫാണെന്ന് ദലിത് ആക്ടിവിസ്റ്റും ബി.ജെ.പി നേതാവുമായ ഉദിത് രാജ്. പാവപ്പെട്ടനായ ജമൈക്കൻ സ്പ്രിന്‍റർ ഉസൈൻ ബോൾട്ടിനോട് ബീഫ് കഴിക്കാൻ നിർദേശിച്ചത് കോച്ചായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് ഒൻപത് സ്വർണമെഡലുകൾ നേടാനായത്. എന്നായിരുന്നു ഉദിത് രാജിന്‍റെ ട്വീറ്റ്. പ്രസ്താവന വിവാദമായതോടെ താൻ ഉദ്ദേശിച്ചത് ബോൾട്ടിന്‍റെ അർപ്പണ മനോഭാവത്തെയാണെന്ന് പറഞ്ഞ് ലോക്സഭ എം.പിയായ ഉദിത് രാജ് തലയൂരി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News