അഞ്ഞൂറ് ‘അമ്മ ജിംനേഷ്യം’ വരുന്നു

ജയലളിതയുടെ ‘അമ്മ’ ബ്രാൻഡുകളിൽ പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഗ്രാമീണ മേഖലകളിൽ 500 പുതിയ ജിംനേഷ്യങ്ങൾ ആരംഭിക്കും.

ഗ്രാമീണ മേഖലകളിൽ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് പദ്ധതി പ്രഖ്യാപിച്ചു ജയലളിത പറഞ്ഞു. 500 ‘അമ്മ’ പാർക്കുകളും വരുന്നുണ്ട്.

ഒരു ജിംനേഷ്യത്തിന് 10 ലക്ഷം രൂപയാണ് ചെലവ്.

ആകെ 50 കോടി രൂപ ജിംനേഷ്യത്തിനായി വകയിരുത്തി. അമ്മ പാർക്കുകൾക്ക് 100 കോടിയാണ് ചിലവഴിക്കുന്നത്.

ആയിരം അംഗൻവാടികൾ

പാർക്കും ജിമ്മും മാത്രമല്ല , 1000 അംഗൻവാടികളും കൂടി തമിഴ്നാടിനു വേണ്ടി തയ്യാറാക്കുന്നുണ്ട് ജയലളിത. ഇതിനായി 70 കോടി രൂപ മാറ്റി വച്ചിരിക്കുകയാണ്. കുട്ടികൾ , യുവതികൾ , ഗർഭിണികൾ തുടങ്ങിയവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top