വെറും എലിയല്ല ഹാംസ്റ്റർ !!

ജീവികൾ രണ്ടുതരമാണ്. ഒന്നുകിൽ രാത്രി നേരത്ത് ആക്ടീവി ആയത്, അല്ലെങ്കിൽ പകൽ സമയത്ത് ആക്ടീവ് ആയത്. എന്നാൽ ചില ജീവികൾ ഈ രണ്ട്് സമയത്തും ആക്ടീവ് ആയിരിക്കില്ല. അത്തരത്തിലുള്ള ജീവിയാണ് ഹാംസ്റ്ററുകൾ. ഇവ സന്ധ്യ സമയത്താണ് ആക്ടീവ് ആയിരിക്കുക.

സൂര്യൻ അസ്തമിക്കുന്നതിന് അൽപ്പം മുമ്പ് മാളം വിടുന്ന ഇവർ നേരം ഇരുട്ടുന്നതോടെ തിരിച്ചെത്തുന്നു. 2-4 ഇഞ്ച് മുതൽ 13 ഇഞ്ച് വരെ വളരാൻ ഇവയ്ക്കാകും. ഭക്ഷണം ഇറക്കാതെ കവിളിൽ സ്വരൂപിച്ച് സുഖപ്രദമായ സ്ഥലത്ത് എത്തുമ്പോൾ അവ ചവച്ച് ഇറക്കുകയും ചെയ്യുന്നത് ഇവയുടെ മാത്രം പ്രത്യേകതയാണ്.

ഹാംസ്റ്ററുകളിൽ തന്നെയുള്ള റൊബൊറൊവ്‌സ്‌കി, സിറിയൻ, കാംപ്‌ബെൽസ് ഡ്വാർഫ്, ചൈനീസ് ആന്റ് വിന്റർ വൈറ്റ് റഷ്യൻ ഡ്വാർഫ് ഹാംസ്റ്റർ എന്നീ ഇനങ്ങളെയാണ് വളർത്ത് മൃഗങ്ങളായി തിരഞ്ഞെടുക്കാർ. നാല് വർഷം വരെയാണ് ഇവയുടെ ആയുസ്സ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More