ഇനി ഇന്ത്യ വിക്ഷേപിക്കും 68 വിദേശ ഉപഗ്രഹങ്ങൾ
അറുപത്തിയെട്ട് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ ഇന്ത്യയ്ക്ക്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറാണ് ഇന്ത്യ നേടിയെടുത്തത്. ഇതില 12 ഉപഗ്രഹങ്ങൾ യുഎസിലെ കാലാവസ്ഥാ പ്രവചന സ്ഥാപനമായ പ്ലാനെറ്റ് ഐക്യുവിന്റേതാണ്.
പരീക്ഷണങ്ങൾ. ബഹിരാകാശ ചിത്രങ്ങൾ, സിഗ്നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെൻസിങ്, ഭൗമ നിരീക്ഷണം, രകാലാവസ്ഥാ പ്രവചനം എന്നിവയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളാണ് ഇന്ത്യൻ വിക്ഷേപിക്കുക.
കഴിഞ്ഞ 15 വർഷത്തിനിടയിൽ പിഎസ്എൽവി ഉപയോഗിച്ച് 74 വിദേശ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ബെൽജിയം, ബ്രിട്ടൺ കാനഡ ഫ്രാൻഡസ് ജർമനി ഇസ്രായേൽ അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇവ.
ഐഎസ്ആർഒയുടെ വിദേശ വാണിജ്യ വിഭാഗമായ ആൻട്രിക്‌സ് കോർപ്പറേഷനാണ് ഇന്ത്യയ്ക്ക് കരാർ ലഭിച്ച വിവരം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ആവശ്യങ്ങൾക്കാ യി അടുത്ത പത്ത് വർഷത്തിനുള്ളിൽ 2500 ഉപഗ്രഹങ്ങൾ നിർമിക്കുമെന്നും ആൻട്രി ക്‌സ് വക്താവ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here