Advertisement

പാക്കിസ്ഥാനിൽ ഇന്ത്യൻ ചാനലുകൾക്ക് നിരോധനം

September 1, 2016
Google News 0 minutes Read

ഡിടിഎച്ച് സേവനം വഴി ലഭിക്കുന്ന ഇന്ത്യൻ ടിവി ചാനലുകൾക്ക് പാക്കിസ്ഥാനിൽ നിരോധനം വരുന്നതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് നടപടി. ബലൂചിസ്ഥാൻ ഭാഷയിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് സമഗ്രമാക്കാൻ ആകാശവാണി തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.

അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങൾ പ്രകാരം കീഴിൽ ഒരു ദിവസം 10 ശതമാനം വിദേശ ഉള്ളടക്കങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാൻ പാടുള്ളൂ.

നിയമപരമായ രീതിയിൽ സമയം ക്രമീകരിക്കാൻ കേബിൾ ഓപ്പറേറ്റർമാർ, സാറ്റലൈറ്റ് ചാനലുകൾ എന്നിവരോട് ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം ഒക്ടോബർ 15 മുതൽ ശിക്ഷാനടപടി സ്വീകരിക്കുമെന്നും പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചെയർമാൻ അബ്‌സാർ ആലം പറഞ്ഞു. ആവർത്തിച്ചുള്ള ലംഘനങ്ങൾ, ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനിടയാക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന ഇന്ത്യൻ ഡി.ടി.എച്ച് ഡീലർമാർക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യൻ ഡി.ടി.എച്ച് ഡീകോഡറുകളുടെ വില്പന തടയുന്നതിനായി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, റവന്യൂ ഫെഡറൽ ബോർഡ്, സ്റ്റേറ്റ് ബാങ്ക് ഏജൻസി എന്നിവർക്ക് നിർദേശം നൽകിയതായി ആലം വ്യക്തമാക്കി.

മൂന്ന് മില്യൻ ഇന്ത്യൻ ഡി.ടി.എച്ച് ഡീകോഡറുകൾ രാജ്യത്ത് വിൽപന നടത്തപ്പെടുന്നു. ഈ വിൽപന നിർത്തുക മാത്രമല്ല, ഇന്ത്യൻ ഡീലർമാരിൽ നിന്നും പാകിസ്താനികൾ ഈ ഡീകോഡറുകൾ വാങ്ങുന്ന വിനിമയരീതി വ്യക്തമാക്കാനും ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനിലെ ബലൂച് വിമതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തി ന് പിന്നാലെ ബലൂചി ഭാഷയിൽ പ്രക്ഷേപണം സമഗ്രമാക്കാൻ ഓൾ ഇന്ത്യ റേഡിയോ നീക്കം നടത്തിയതാണ് പാകിസ്താന്റെ നീക്കങ്ങൾക്ക് പിന്നിൽ. 1974 മുതൽ ആകാശവാണി വാർത്താ ബുള്ളറ്റിൻ ഉൾപ്പെ ടെ ബലൂച് ഭാഷയിൽ പ്രക്ഷേപണം ചെയ്തുവരുന്നുണ്ട്. ഇത് സമഗ്രമാ ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരി ക്കുന്നത്. നിലവിൽ 10 മിനിറ്റ് നേരമുള്ള വാർത്ത ദീർഘിപ്പിക്കാനാണ് ഇന്ത്യൻ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here