വിശ്വാസവഞ്ചകരെ ശിക്ഷിക്കാൻ തനിക്ക് അധികാരമില്ല, തുറന്ന് പറഞ്ഞ് സുഷമ സ്വരാജ്

ട്വിറ്ററിൽ സജീവമാണ് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെ പ്രശ്‌ന പരിഹാരത്തിന് കഴിവതും ശ്രമിക്കാറുമുണ്ട്. എന്നാൽ ഇതാ ഒരു സ്ത്രീ തന്റെ ആവശ്യം അറിയിച്ചപ്പോൾ തന്റെ നിസ്സാഹായത തുറന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി.
അമ്മയുടെ മരണത്തെ തുടർന്ന് ഇന്ത്യയിലെത്തിയ താൻ, ഈ അവസ്ഥയിൽ ഭർത്താവിന്റെ തായ് ഗേൾഫ്രണ്ടും ഡെൽഹിയിലെത്തി യതായി കണ്ടു എന്നായിരുന്നു ട്വീറ്റ്. കോളർ ഐഡിയിലൂടെ അവർ ഇന്ത്യയുലുണ്ടെന്ന് മനസ്സിലാക്കി. എന്നാൽ പേരറിയില്ലെന്നും ഈ പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നുമാണ് ട്വീറ്റിൽ ഫറഞ്ഞത്
നിരവധി പോസ്റ്റുകൾ വന്നതോടെ സുഷമ സ്വരാജ് മറുപടി നൽകി. നിങ്ങളോട് സഹതാപമുണ്ടെന്നും എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ വിശ്വാസവഞ്ചകരായ ഭർത്താക്കൻമാരെ ശിക്ഷിക്കാൻ തനിക്ക് അധികാരമില്ലെന്നും സുഷമ സ്വരാജ് കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here