പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച അധ്യാപികയെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച അധ്യാപികയെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു. പള്ളിയുടെ തന്നെ സ്ക്കൂളിലെ അധ്യാപിക എന്‍ ഫ്രാന്ഡസീനയാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് സംഭവം നടന്നത്.
കൊലപാതകം നടത്തിയ ജെ. കീഗന്‍ ജെസ് ഗോമസ് തൂങ്ങി മരിച്ചു. സെപ്തംബറില്‍ ഫ്രാന്‍സീനയുടെ വിവാഹം നടക്കാന്‍ ഇരിക്കുകയായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി കീഗന്‍ ഫ്രാന്‍സീനയോട് പ്രണയാഭ്യര്‍ത്ഥ നടത്തുകയായിരുന്നു, വിവാഹം അടുത്തതിനെ തുടര്‍ന്ന് ജോലി രാജി വച്ച് സ്ക്കൂള്‍ വിടാനൊരുങ്ങുകയായിരുന്നു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top