ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഇസ്ലാം കാരിമോവ് അന്തരിച്ചു

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഇസ്ലാം കാരിമോവ് അന്തരിച്ചു. 78 വയസ്സായിരുന്നു. 27 വർഷമായി അധികാരത്തിൽ തുടരുന്ന കരിമോവ് മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച കാരിമോവിന്റെ നാടായ സമർഖണ്ഡിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. കാരിമോവിന്റെ മരണത്തെ തുടർന്ന് വിവിധ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. നിലവിലെ പ്രധാനമന്ത്രി ഷൗക്കത്ത് മിർസിയോയേവ് അടുത്ത പ്രസിഡന്റാകുമെന്നാണ് കരുതുന്നത്.

Islam Karimov passed Away.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top