ആരാധനാലയങ്ങൾക്ക് നൽകുന്ന സംഭാവന വിദ്യാലയങ്ങൾക്കും നൽകൂ; മുഖ്യമന്ത്രി

ആരാധനാലയങ്ങൾക്ക് സംഭാവന നൽകുന്നത് പോലെ പൊതു വിദ്യാലയങ്ങൾക്കും സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിൽ ദേശീയ അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങൾക്ക് നൽകുന്നതുപോലെയുള്ള സംഭാവനകൾ സരസ്വതീ ക്ഷേത്രങ്ങളായ വിദ്യാലയങ്ങൾക്ക് നൽകിയാൽ വിദ്യാഭ്യാസ മേഖലയിൽ വലിയ വികസനം കൊണ്ടുവരാൻ സാധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥികൾ പഠിച്ച വിദ്യാലയങ്ങളെ സബായിച്ചാൽ സാഹൂഹ്യ പുരോഗതിയ്ക്ക് ഉതകുന്ന തരത്തിൽ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വിദ്യാലയങ്ങളുടെ വികസനത്തിന് പൂർവ്വ വിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങണം.
കലാകായി പ്രവൃത്തി പരിചയ പരിശീലനത്തിന് പ്രത്യേക സംവിധാനമൊരുക്കാൻ 14 ജില്ലകളിലേയും ഓരോ സ്‌കൂളിനും ഒരു കോടി രൂപ വീതം അനുവദിക്കും – മുഖ്യമന്ത്രി
Teachers day,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here