രണ്ടര വയസുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി ഒരു രാത്രി

ആരോഗ്യരംഗത്തെ കൊടുംക്രൂരതകൾ തുടരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന ‘ക്ഷേമ രാജ്യം’ സങ്കല്പം കാറ്റിൽ പറത്തി വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയിൽ കിടത്തി മാതാവ് രാത്രി മുഴുവൻ ആശുപത്രി വരാന്തയിൽ കരഞ്ഞുവിളിച്ചു നേരം വെളുപ്പിച്ചു.

ഈ നേരമത്രയും ആംബുലൻസ് ഡ്രൈവർമാർ ആശുപത്രി പരിസരത്തുണ്ടായിരുന്നെ ങ്കിലും അവർ ആ അമ്മയുടെ കരച്ചിലിന് ചെവി കൊടുത്തില്ല. യുപിയിലെ ബാഗ്പത് ജില്ലയിൽ‌ ഗൗരിപുർ ഗ്രാമത്തിലെ ഇമ്രാനയ്ക്കാണു സ്വന്തം മകളുടെ   മൃതദേഹം മടിയിൽ കിടത്തി രാത്രി മുഴുവൻ  ഇരിക്കേണ്ടിവന്നത്. ഗുൽനാദ് എന്ന രണ്ടര വയസ്സുള്ള കുഞ്ഞിന്റെ മൃദദേഹം അനാദരവിന്‌ വിധേയമാക്കുമ്പോൾ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന സംസ്ഥാന-ദേശീയ ഭരണങ്ങൾ പരാജയപ്പെടുകയാണ്.

വൈറൽ പനി ബാധിച്ച  ഗുൽനാദിനെ  ആദ്യം  ബാഗ്പത് ഗവ. പി.എൽ. ശർ‌മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചപ്പോൾ മീററ്റിലെ ലാലാ ലജ്പത്‌റായ് മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെ എത്തും മുൻപേ കുട്ടി മരിച്ചു എന്നാണു ബന്ധപ്പെട്ടവർ അറിയിച്ചത്. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്‌ ചോദിച്ചപ്പോൾ ജില്ലയ്ക്കു പുറത്തേക്കു പോകാൻ അനുവാദമില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

അടുത്തുള്ള ജില്ലാ ആശുപത്രിയിൽ നിന്നു സർക്കാർ ആംബുലൻ‌സ് ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വകാര്യ ആംബുലൻ‌സ് വിളിച്ച് മകളുടെ മൃതദേഹവുമായി അവിടെയെത്തി. കൈവശം ആകെയുണ്ടായിരുന്ന 200 രൂപ ഈ സ്വകാര്യ ആംബുലൻസിനു കൊടുക്കേണ്ടിവന്നു. മീററ്റ് ജില്ലാ ആശുപത്രിയിലെത്തി ആംബുലൻസ്‌ അന്വേഷിച്ചപ്പോഴും, ജില്ലയ്ക്കു പുറത്തു പോകാൻ നിയമമില്ലെന്ന് ആംബുലൻ‌സ് ഡ്രൈവറുടെ മറുപടി.

Woman in Uttar Pradesh denied vehicle for daughter’s body.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top