സ്വത്ത് വിവരം നൽകാനാവില്ലെന്ന് ആദായ നികുതി വകുപ്പ്

രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരം വിജിലൻസിനു കൈമാറാനാവില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
വിജിലൻസ് ഡയറക്ടറുടെ ആവിശ്യം തള്ളിക്കൊണ്ടാണ് ആദായ നികുതി വകുപ്പ് ഈ കാര്യം അറിയിച്ചത്.
വിജിലൻസ് ഡയറക്ടർ നിൽകിയ കത്തിൽ ആരുടേയും പേരുകൾ ഇല്ലെന്നും, ഏതെങ്കിലും വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചാൽ മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നും അവർ അറിയിച്ചു.
എന്നാൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കണമെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News