പിണറായിയെ കാണാൻ മുൻ ഓസീസ് നായകൻ

കേരള മുഖ്യമന്ത്രിപിണറായി വിജയനെ കാണാൻ മുൻ ഓസീസ് ക്രിക്കറ്റ് നായകൻ എത്തുന്നു. മുൻ ഓസീസ് നായകൻ ഡേവിഡ് ബൂൺ ആണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ കേരളത്തിലെത്തുന്നത്.

ഓസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയുടെ ട്രേഡ് കമ്മീഷൻ ആണ് ബൂൺ ഇപ്പോൾ. ടാസ്മാനിയയെ കേരളത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അേേദ്ദഹം കേരളം സന്ദർശിക്കുന്നത്.

കേരളത്തിൽ നിന്നുളള വിദ്യാർത്ഥികളെ ടാസ്മാനിയയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബൂൺ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പിണറായിയെ കൂടാതെ മറ്റ് മന്ത്രിമാരെയും ബൂൺ സന്ദർശിച്ചേക്കും.

കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് പഠനത്തിനായി ഓസ്‌ട്രേലിയയിലെ ത്തുന്നത്. എന്നാൽ ഇതിൽ താസ്മാനിയയിലേക്ക് വിദ്യാർത്ഥികൾ വേണ്ടത്ര എത്തുന്നില്ല. ഇത് പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ബൂൺ നേരിട്ട് കേരളത്തിലെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top