മമ്മൂക്കയ്ക്കും ആരാധകർക്കും പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ആരാധകർക്ക് സമ്മാനവുമായി പൃഥ്വിരാജ്. മോഹൻലാൽ അടക്കമുള്ള താരനിര മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു. എന്നാൽ പൃഥ്വിരാജിന്റെ സമ്മാനം മമ്മൂക്കയ്ക്ക് മാത്രമുള്ളതല്ല, അദ്ദേഹത്തിന്റെ ആരാധകർക്ക്കൂടിയുള്ളതാണ്.

മമ്മൂക്കയുടെ പുതിയ ചിത്രം ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പിറന്നാല#് സമ്മാനമായി പൃഥ്വി പോസ്റ്റ് ചെയ്തത്. പൃഥ്വി രാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്ന് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്‌നേഹയാണ് നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top