ഓല കാബിൽ പോകുന്നവർ ജാഗ്രതൈ !!

ഓൺലൈൻ ടാക്സികൾക്ക് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. ഓല, ഊബർ പോലുള്ള ഓൺലൈൻ ടാക്സി സേവനങ്ങൾ മറ്റുള്ളവയേക്കാൾ ലാഭകരമായത് കൊണ്ടാണ് ഓട്ടോ, ടാക്സി എന്നിവ ഒഴിവാക്കി ആളുകൾ ഓൺലൈൻ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്നത്.
എന്നാൽ ഉപഭോകതാക്കളെ ഞെട്ടിച്ചുക്കൊണ്ട് ഇന്നലെ ഒരു വാർത്ത വന്നു. ഹൈദ്രാബാദിലെ ഒരു യുവാവ് ഓല കാബിൽ വെറും 450 കിലോമീറ്റർ സഞ്ചരിച്ചതിന് കമ്പനിക്കാർ കൊടുത്ത ബില്ല് 9 ലക്ഷത്തിന്റെ !! പിന്നീട് ഓലയുടെ സപ്പോർട്ടിങ്ങ് സ്റ്റാഫ് തുക കണക്ക് കൂട്ടിയപ്പോൾ 4,812 രൂപ.
ആപ്പിൽ വന്ന എന്തോ തകരാർ മൂലമാണ് ഇത് സംഭവിച്ചത് എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ വീണ്ടും ആ വാർത്ത വന്നത്. മുംബൈയിൽ നിന്നും പൂനെയിലേക്ക് റൗണ്ട് ട്രിപ്പ് എടുത്ത കമാൽ ഭാട്ടിയ എന്ന ബിസിനസ്സുകാരന് ഓല നൽകിയ ബില്ല് 83,395 രുപയുടേത് !! (ഇതിലും ലാഭം വിമാന യാത്രയായിരുന്നു).
ആപ്പിലെ ഇൻവോയിസ് പ്രകാരം കമാൽ ഭാട്ടിയ പതിനാല് മണിക്കൂറിൽ 7,000 കിലോമീറ്റർ സഞ്ചരിച്ചുവെന്നും, മണിക്കൂറിൽ 500 കി.മി സ്പീഡിലാണ് യാത്ര ചെയ്തതെന്നുമാണ് പറഞ്ഞത്. ഇത് കേട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അടക്കം ഞെട്ടി !!
30 മിനിറ്റ് നേരം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ തങ്ങളുടെ തെറ്റാണെന്ന് ഓല കമ്പനി സമ്മതിച്ചു. കമാൽ ഭാട്ടിയയ്ക്ക് 4,088 രൂപ മാതമേ കൊടുക്കേണ്ടി വന്നുള്ളൂ.
ഇനി അടുത്ത തവണ ഓല ക്യാബ് ബുക്ക് ചെയ്യുമ്പോൾ വീടിന്റെ ആധാരം എടുക്കാൻ ഓർക്കുമല്ലോ ?!
ola, heavy bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here