22,050 കോടി ചെലവിട്ട് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയ്ക്ക് സ്വന്തമാകുന്നു. 2017 ഓടെ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാകും. 22050 കോടി രൂപയാണ് ഈ ഹോട്ടലിന്റെ നിര്‍മ്മാണ ചിലവ്. മക്കയിലാണ് ഈ ഹോട്ടല്‍ വരുന്നത്. 14 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടവ്യാപ്തിയുള്ള ഹോട്ടല്‍ മക്ക സെന്‍ട്രല്‍ സോണിലെ മനാഫിയ മേഖലയിലാണ്.
അബ്രാജ് കുദയ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. എഴുപത് റസ്റ്റോറന്റുകളും അഞ്ചു ഹെലിപ്പാഡുകളും പതിനായിരം മുറികളും ഇവിടെ ഉണ്ടാകും . പരമ്പരാഗത മരൂഭൂമി കോട്ടയുടെ മാതൃകയിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവയും ഇവിടെ ഒരുങ്ങും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here