ആസിഡ് ഒഴിച്ച്‌ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ

മുംബൈയിൽ ആസിഡ് ആക്രമണം നടത്തി നഴ്‌സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി അൻകൂർ പവാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2013ലാണ്‌ 23കാരിയായ പ്രീതി രതിയ്ക്ക് നേരെ അൻകൂർ ആസിഡ് ആക്രമണം നടത്തിയത്‌. ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റാണ് പ്രീതി മരിക്കുകയായിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്‌

നാവിക ആശുപത്രിയിലെ നഴ്‌സായിരുന്ന പ്രീതി രാത്രി മുംബൈയിൽ ട്രെയിനിറങ്ങി അച്ഛനോടൊപ്പം പോകുമ്പോഴായിരുന്നു സംഭവം. പ്രതിയായ അൻകൂർ പവാർ പ്രീതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കേസിലെ പ്രതിയെ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Ankur Panwar sentenced to death in Preeti Rathi acid attack and murder case.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top