ഹജ്ജ് തീര്‍ത്ഥാടനം. ഹാജിമാര്‍ ഇന്ന് പ്രയാണം ആരംഭിയ്ക്കും

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഹാജിമാരുടെ പ്രയാണം ഇന്ന് ആരംഭിയ്ക്കും. ഇന്ന് വൈകിട്ടോടെ തീര്‍ത്ഥാടകര്‍ മിനായിലേക്ക് പോകും.
ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരും വോളന്റിയര്‍മാരും ഇന്ത്യന്‍ ഹാജിമാരുടെ താമസ സ്ഥലങ്ങളിലെത്തി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. മിനായിലെ കൂടാരത്തിലേക്കാണ് ഇവര്‍ ഇന്ന് നീങ്ങുന്നത്. മക്കയിലേക്കും മിനായിലേക്കുമുള്ള റോഡുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News