സിറിയയിൽ സമാധാനത്തിന് ധാരണ

സിറിയയിൽ സമാധാനം പുന:സ്ഥാപിക്കാൻ റഷ്യയും അമേരിക്കയും തമ്മിൽ ധാരണ. ഇതു പ്രകാരം പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സിറിയൻ സർക്കാർ സേന ആക്രമണം അവസാനിപ്പിക്കണം. മേഖലയിൽ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ റഷ്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്നും ധാരണയായി.

സെപ്റ്റംബർ 12 മുതൽ യുദ്ധവിരാമം നടപ്പിലാവും. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ജോൺകെറിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവും തമ്മിൽ ജനീവയിൽ നടന്ന ചർച്ചയിലാണ് യുദ്ധവിരാമത്തിന് ധാരണയായത്.

സിറിയയെ ഇക്കാര്യം അറിയിച്ചെന്നും പദ്ധതി സിറിയ അംഗീകരിച്ചെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് വ്യക്തമാക്കി. പദ്ധതി നടപ്പിലാവാൻ സർക്കാറും പ്രതിപക്ഷവും അവരവരുടെ ഭാഗങ്ങൾ നിറവേറ്റണമെന്ന് ജോൺ കെറി പറഞ്ഞു. പദ്ധതിയോട് സഹകരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. യുദ്ധവിരാമം നടപ്പിലായി ഏഴ് ദിവസത്തിന് ശേഷം റഷ്യയും അമേരിക്കയും ഐഎസിനെതിരെ പോരാടാൻ സംയുക്ത വേദി രൂപീകരിക്കുമെന്നും കെറി പറഞ്ഞു.

Kerry announces US-Russia deal on Syrian ceasefire.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top