മാൾട്ടാ പനി എങ്ങനെ പ്രതിരോധിക്കാം

മനുഷ്യരിൽ ഗർഭഛിദ്രത്തിന് വരെ കാരണമാകുന്ന ബ്രൂസെല്ലോസിസ് എന്ന മാൾട്ടാ പനി കേരളത്തിൽ പടർന്നു പിടിക്കുകയാണ്. വെറ്റിനറി സർവ്വകലാശാലയിലെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമിൽ കാലികളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.

മാൾട്ടാ പനി പശുക്കളിൽനിന്ന് മനുഷ്യരിലേക്കും പടർന്നു പിടിക്കും എന്നതിനാൽ രോഗത്തെ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ.

പകരുന്ന വിധം

പശു, ആട്, പന്നി എന്നിവയിൽനിന്നാണ് മാൾട്ടാ രോഗം പടരുന്നത്. രോഗം ബാധിച്ച പശുവിന്റെ പാൽ, ഇറച്ചി, എന്നിവയുടെ ഉപയോഗം മുലവും വായുവിലൂടെയും മാൾട്ടാ പനി പകരാം.

എങ്ങനെ പ്രതിരോധിക്കാം
  • പാൽ തിളപ്പിച്ചും ഇറച്ചി നന്നായി വേവിച്ചും ഉപയോഗിക്കണം
  • കാലികളുമായി ഇടപഴകുന്നവർ അവയ്ക്ക് മാൾട്ടാ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുക
  • കാലികൾക്ക് കൃത്യമായ ഇടവേളകളിൽ കുത്തിവെപ്പ് നടത്തുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top