മുഖ്യമന്ത്രി പിണറായി വിജയന്‍ ബക്രീദ് ആശംസകള്‍ നേര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ ബക്രീദ് ആശംസകള്‍ നേര്‍ന്നു . ‘ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ബക്രീദ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഒരേ മനസോടെയാണ് ബക്രീദ് ആഘോഷിക്കുന്നത്. ഉള്ളവും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാത്ത എല്ലാവരും സമന്മാര്‍ എന്ന സങ്കല്‍പമാണ് ബക്രീദ് മുന്നോട്ട് വയ്ക്കുന്നത്. ഒരേ മട്ടിലുള്ള വെളുത്ത വസ്ത്രം ധരിക്കണമെന്ന സങ്കല്‍പം പോലും ഇത്തരം വിവേചനങ്ങള്‍ ഒഴിവാക്കുന്നതിനാണ്. മതാതീതമായാണ് കേരളം ബക്രീദ് ആഘോഷിക്കുന്നത്. ഇല്ലാത്തവനെ സഹായിക്കാനും കഷ്ടത നേരിടുന്നവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള സന്ദര്‍ഭം കൂടിയാണ് ഈ വിശേഷാവസരം വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരം മഹത്തായൊരു സന്ദേശത്തെ അതിന്റെ അര്‍ത്ഥ വ്യാപ്തിയോടെ ഉള്‍ക്കൊണ്ടാണ് എല്ലാവരും ബക്രീദ് ആഘോഷിക്കുന്നത്.’ എന്നാണ് മുഖ്യമന്ത്രിയുടെ ബക്രീദ് സന്ദേശത്തിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here