പോലീസ് പുറകെയുണ്ട്; പണം വച്ച് ചീട്ടുകളിക്കുന്നവർ ശ്രദ്ധിക്കുക

റെയിൽവേ ക്വാർട്ടേഴ്സിൽ പണം വച്ച് ചീട്ടുകളി; സംഘം പിടിയിൽ
റെയിൽവേ ക്വാർട്ടേഴ്സിൽ പണം വച്ച് ചീട്ടുകളി നടത്തിയ 6 അംഗ സംഘത്തെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 41,950 രൂപയും പിടിച്ചെടുത്തു.
കണ്ണനല്ലൂർ സുൽത്താൻ മഹലിൽ ജാഫർഹുസൈൻ (47), കപ്പലണ്ടിമുക്ക് അനിമോൻ മൻസിലിൽ അനിമോൻ (38), അയത്തിൽ പുളിയത്തുമുക്ക് ഷെമിനാമൻസിലിൽ കമാലുദ്ദീൻ (47), പട്ടത്താനം വൃന്ദാവനിൽ മുരളി (47), ഉമയനല്ലൂർ നൗഫൽ മൻസിലിൽ നൗഷാദ് (42). തിരുവനന്തപുരം പേട്ട സ്വദേശി അനിൽകുമാർ(39) എന്നിവരാണ് അറസ്റ്റിലായത്.
ഏറെ നാളുകളായി റയിൽവേ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് പണംവച്ച് ചീട്ടുകളി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഷാഡോ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് സംഘം വലയിലായത്. രാത്രി കാലങ്ങളില്‍ ഇവിടെങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയാത്തതും ഇവിടങ്ങളെ സാമുഹ്യവിരുദ്ധരുടെ കേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ പല റെയില്‍വേ കോട്ടേഴ്സുകളും ഒഴിഞ്ഞ് കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഈ കോട്ടേഴ്സുകളാണ് ഇവരുടെ വിഹാരകേന്ദ്രം. രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ഇവിടെ അനാശാസ്യങ്ങള്‍ നടക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. പല കോട്ടേഴ്സും യഥാര്‍ത്ഥ താമസക്കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും പരാതിയുണ്ട്.
നേരത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ഈ സംഘത്തിൽപ്പെട്ടവർ പണംവച്ച് ചീട്ടുകളി നടത്തിയിരുന്നത് പൊലീസ് പിടികൂടിയിരുന്നു.
ലോഡ്ജുകൾ സുരക്ഷിതമല്ലാതായതോടെയാണ് റെയിൽവെ ക്വാർട്ടേഴ്സിലേയ്ക്ക് മാറിയത്. കൊല്ലം ക്യു.എ.സി.ക്ക് സമീപം 184-ഡി ക്വാർട്ടേഴ്സിനു പിറകുവശത്തെ മുറ്റത്തായിരുന്നു ചൂതുകളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here