ഓണത്തിന് നാട്ടിലെത്താനാകാതെ ബാംഗ്ലൂര്‍ മലയാളികള്‍

കാവേരി പ്രശ്നത്തില്‍ സംഘര്‍ഷം ശക്തമായതോടെ കെഎസ് ആര്‍ടിസി ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഇതോടെ  ഓണത്തിന് നാട്ടിലെത്താനാകാതെ മലയാളികള്‍ ദുരിതത്തിലായി. സുരക്ഷ ഉറപ്പായാല്‍‍ കെഎസ് ആര്‍ടിസി സര്‍വ്വീസ് തുടങ്ങുമെന്ന് കെഎസ് ആര്‍ടിസി എംഡി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ്സുകളും സര്‍വീസ് നിറുത്തി.
അക്രമം വ്യാപകമായതിനെ തുടര്‍ന്ന് സംഘര്‍ഷ പ്രദേശങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.  നാളെ അടിയന്തിര മന്ത്രിസഭാ യോഗം ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top