ഇനി ക്വാളിറ്റി ഉള്ള മദ്യം മാത്രം

മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ കേന്ദ്രഭക്ഷ്യ സുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി. ബ്രാന്‍റി, വിസ്ക്കി, റം, ബിയർ, വൈൻ , ചാരായം, വോഡ്ക, ജീൻ എന്നിവയിൽ ഉപയോഗിക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ രാസവസ്തുക്കളെക്കുറിച്ചാണ് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്തിറക്കിയ കരടില്‍ പരാമര്‍ശമുള്ളത്. ഒപ്പം മദ്യം നിർമ്മിക്കുന്നതിനും സുക്ഷിക്കുന്നതിനും കർശന വ്യവസ്ഥകളും വിജ്ഞാപനത്തില്‍ ഉണ്ട്. ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വെള്ളമുപയോഗിച്ച് മാത്രമേ മദ്യത്തിന്‍റെ വീര്യം കുറയ്ക്കാവു. ഈ വിജ്ഞാപനത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. അതില്‍ വരുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയാണ് അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News