Advertisement

ബംഗലൂരുവിൽ നിരോധനാജ്ഞ തുടരുന്നു; കേരളത്തിലേക്ക് 2 പ്രത്യേക ട്രെയിനുകൾ

September 13, 2016
Google News 1 minute Read
train to be late late in ernakulam shornur route

കാവേരി തർക്കത്തിൽ കർണാടകത്തിൽ അതീവ ജാഗ്രത. ബംഗലൂരുവിൽ നിരോധനാജ്ഞ തുടരുന്നു.

തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും പ്രത്യേക ട്രെയിനുകൾ അനുവധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 11:30 നും, കണ്ണൂരിലേക്കുള്ള ട്രെയിൻ വൈകീട്ട് 6:30 നും പുറപ്പെടും.

ഇതിനിടെ കേരളത്തിലേക്ക് പുറപ്പെട്ട 5 കെ.എസ്.ആർ.ട്ടി.സി ബസ്സുകൾ കാസർഗോഡ് എത്തിച്ചേർന്നു. എന്നാൽ ക.എസ്.ആർ.ട്ടി.സി പകൽ സമയത്ത് സർവ്വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ എന്നും കെ.എസ്.ആർ.ട്ടി.സി അറിയിച്ചു. ഇന്നലെ കെ.എസ്.ആർ.ട്ടി.സിക്ക് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.

benagaluru, curfew, bus, train service, kaveri issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here