ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ ഈ 5 എനർജി ബൂസ്റ്റേഴ്സ് കഴിച്ചാൽ മതി

പകൽ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ ?? എങ്കിൽ ഈ പ്രകൃതിദത്ത ഭക്ഷണം കഴിച്ച് നോക്കൂ….
ആപ്പിൾ
ഉറക്കം അകറ്റാൻ ഏറ്റവും ഉത്തമമാണ് ആപ്പിൾ. കോഫിയാണ് സാധാരണ ഉറക്കം അകറ്റാൻ ഉപയോഗിക്കാർ. അതിരാവിലെ ഉള്ള ക്ലാസ്സോ, ജോലിയോ ഉള്ളവർ ഒരു ആപ്പിൾ കഴിച്ചാൽ ഉറക്കം വരില്ല.
മുട്ട
ഒമേഗ 3 ഫാറ്റ് , പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് അതിരാവിലെ പുറത്ത് പോകുന്നവർ മുട്ട കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവൻ ഊർജ്ജം നിലനിറുത്താൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിവസങ്ങൾ ഇങ്ങനെയാകും – ‘എഗ്’സെലന്റ്.
ചോക്ലേറ്റ് മിൽക്ക്
പാൽ ഒരു സമീകൃത ആഹാരമാണ്. കൂട്ടത്തിൽ കഫീൻ അടങ്ങിയ ചോക്ലേറ്റ് കൂടിയാകുമ്പോൾ ദിവസം മുഴുവൻ ഊർജ്ജം നിലനിറുത്താൻ ചോക്ലേറ്റ് മിൽക്ക് നിങ്ങളെ സഹായിക്കും.
ഓട്ട്സ്
മെറ്റബോളിസം കിക്ക് സ്റ്റാർട്ട് ചെയ്യാൻ ഉത്തമമാണ് ഓട്ട്സ്. ഇതിൽ ധാരാളം ഫൈബറും, ശരീരത്തിന് ആവിശ്യമായ മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ ഊർജ്ജസ്വലരായി ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
തേൻ
ഭക്ഷണത്തിൽ അൽപ്പം തേൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഔഷധഗുണം കൊണ്ട് മാത്രമല്ല, ദിവസം മുഴുവൻ ഉന്മേഷം നിലനിറുത്താനും തേൻ നല്ലതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here