പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

ബ്രസീലിലെ റിയോയില്‍ നടക്കുന്ന അംഗപരിമിതരുടെ ലോക കായികമേളയായിൽ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര സ്വര്‍ണം നേടി. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനായ ദേവേന്ദ്രയുടെ പ്രകടനം. 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്സിലാണ് 62.15 മീറ്റര്‍ എന്ന റെക്കോര്‍ഡോടെ ദേവേന്ദ്ര ആദ്യമായി സ്വര്‍ണം നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top