ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ശ്രമം അപഹാസ്യമെന്ന് ചെന്നിത്തല

Ramesh-Chennithala

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ബി.ജെ.പി ശ്രമം അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വർഗീയത വളർത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മതങ്ങൾക്കതീതമായ ആത്മീയതയാണ് ഗുരുദർശനങ്ങളുടെ അടിത്തറ. ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപഹാസ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിച്ചത്.

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും ബി.ജെ.പി കാണിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top