ആദായ നികുതി വകുപ്പ് കാത്തിരിക്കുകയാണ് കള്ളപ്പണക്കാരെ…!

കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് ഒരു അവസരം കൂടി. സെപ്തംബർ മുപ്പത് അർദ്ധരാത്രി വരെ കള്ളപ്പണം വെളിപ്പെടുത്താത്തവർക്കായി ആദായ നികുതി വകുപ്പ് അവസരം നൽകിയിരിക്കുന്നു. അർദ്ധരാത്രി വരെയും ഓഫീസ് തുറന്ന് പ്രവർത്തിക്കും.

ജൂൺ 1 ന് തുടങ്ങിയ പദ്ധതിയ്ക്ക് നാല് മാസമായിരുന്നു കാലാവധി. ഇപ്രകാരം സെപ്തംബർ മുപ്പതിന് സമയപരിധി അവസാനിക്കും. ഈ സമയത്തിനുള്ളിൽ കള്ളപ്പണം വെളിപ്പെടുത്തുന്നവർക്ക് പിഴ ഓഴിവാക്കലടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 1000 കോടി രൂപയുടെ കള്ളപ്പണം ഇതുവരെ വെളിപ്പെടുത്തിക്കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top