എ. പി. എൽ. അരിയിൽ മണ്ണ് വീഴുമോ ?

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം.

ഇത് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ മുന്നറിയിപ്പുനല്‍കി. നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ എ.പി.എല്‍. വിഭാഗത്തിനുള്ള അരിക്ക് ഈ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലനല്‍കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ നിയമം അലംഭാവം കാട്ടാതെ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് എഫ് സി ഐ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും ലോക് ജനശക്തി പാർട്ടി പാർലമെൻററി ബോർഡ്‌ ചെയർപേഴ്സനുമായ രമ ജോർജ് ആവശ്യപെട്ടു. നിയമം നടപ്പാക്കിയില്ലെങ്കിൽ എ പി എൽ വിഭാഗത്തിനുള്ള റേഷൻ സബ്സിഡി നിർത്തലാക്കുമെന്നു കേന്ദ്ര മന്ത്രി നൽകിയ മുന്നറിപ്പിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

2013 ൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണ്. റേഷൻ വിതരണത്തിലുള്ള അഴിമതിയും വെട്ടിപ്പും തടയാൻ നിയമം വേഗത്തിൽ നടപ്പിലാക്കണം എന്ന് ലോക് ജനശക്തി പാർട്ടി സംസ്ഥാന ഘടകം കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതി തുടങ്ങാതിരിക്കാൻ ഒരു സംഘം പ്രവർത്തിക്കുകയാണെന്നും. നിയമം നടപ്പാക്കാത്തത് കാരണം അരി വിഹിതം നഷ്ടം ആയാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമായിരിക്കുമെന്നും രമ ജോർജ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top