ചരിത്ര നിമിഷത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായ ഇന്ന് ടീമിന് മികച്ച തുടക്കം. ന്യൂസിലാന്റിനെതിരെ കാൺപൂർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്നത് ഇന്ത്യയുടെ 500ആം ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ്.

സ്പിന്നിനെ തുണയ്ക്കുന്ന കാൺപൂർ പിച്ചിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 

മുരളി വിജയ്- കെ എൽ രാഹുൽ കൂട്ടുകെട്ടാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. 32 റൺസെടുത്ത രാഹുൽ പുറത്തായതോടെ പൂജാര മൂന്നാമതായി ബാറ്റിങ്ങിനിറങ്ങി. ഇതുവരെ 105 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്.

സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അശ്വിനും പേസ് ബൗളർമാരായ മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ബൗളിങ് നിരയ്ക്ക് ശക്തി പകരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top