ആപ്പിൾ കള്ളൻ ദാനശീലൻ പിടിയിൽ

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 250 ന് മുകളിൽ വിവിധ തട്ടിപ്പ് കേസുകളിൽ പ്രതിയായ എറണാകുളം നെടുമ്പാശ്ശേരി കടുത്തുരുത്ത് പറമ്പത്തേരിൽ ദാനശീലൻ എന്ന ദാനവൻ (54) ബുധനാഴ്ച്ച രാത്രി രാമനാട്ടുകരയിലെ ഒരു ലോഡ്ജിൽ നിന്നും പിടിക്കപ്പെട്ടു. സിനിമാ കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ദാനവൻ പിടിക്കപ്പെട്ടത്.. ഇക്കഴിഞ്ഞ സെപ്തംബർ 5 ന് ചേർത്തല ട്രാൻസ്പോർട്ട് സ്റ്റാൻഡിനടത്തുള്ള സെല്ലുലാർ വേൾഡ് എന്ന സ്ഥാപനത്തിലാണ് ദാനവൻ തന്റെ അവസാനത്തെ തട്ടിപ്പ് നടത്തിയത്.
ഉന്നത റവന്യു ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ അടുത്തുള്ള സെലുലാർ വേൾഡ് എന്ന മൊബൈൽ ഷോപ്പിൽ നിന്നും ചേർത്തല തഹസിൽദാർ ഓഫിസിലേക്ക് മൊബൈൽ കടയിൽ നിന്നു വരുത്തിച്ച ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ഫോണുകൾ തന്ത്രപൂർവം കൈക്കലാക്കിയ ശേഷം കടന്നു. 75000 രൂപയോളം വിലയുള്ള രണ്ട് ഐ ഫോണുകളാണ് തട്ടിയത്. ചേർത്തല താലൂക്ക് ഓഫിസിലെ അഡീഷണൽ തഹസിൽദാരാണെന്ന് പരിചയപ്പെടുത്തി രാവിലെ കടയിൽ എത്തിയ ഇയാൾ ഫോണുകൾ തിരഞ്ഞെടുത്തെങ്കിലും പണം തികയാത്തതിനാൽ പിന്നീട് വരാമെന്നു പറഞ്ഞു മടങ്ങി. കുറച്ചുകഴിഞ്ഞ് കടയിലേക്ക് ഫോണിൽ വിളിച്ച ഇയാൾ താൻ താലൂക്ക് ഓഫിസിലുണ്ടെന്നും തിരക്കായതിനാൽ വരാൻ പ്രയാസമാണെന്നും ആരുടെയെങ്കിലും കൈവശം ഫോണുകൾ കൊടുത്തുവിട്ടാൽ പണം നൽകി വിടാമെന്നു പറഞ്ഞു. തുടർന്ന് കടയിൽ ജീവനക്കാർ ഫോണുമായി ഇവിടെയെത്തി ഇയാളെ മൊബൈലിൽ വിളിച്ചപ്പോൾ താലൂക്ക് ഓഫിസ് മുറിയിൽ നിന്നിറങ്ങിവരുകയും ഫോണുകൾ വാങ്ങിയശേഷം പണം എടുക്കാനെന്ന വ്യാജേന ഓഫിസ് മുറിയിലേക്ക് കയറുകയും ചെയ്തു. എന്നാൽ ഏറെ നേരമായിട്ടും മടങ്ങിവരാതിരിക്കുകയും ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫാണെന്നും പറയുകയും ചെയ്തതോടെ ഓഫിസിലെ ജീവനക്കാരോട് ഇയാളെ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
കഴിഞ്ഞ ആഗസ്റ്റ് 15 ന് കോഴിക്കോടുള്ള ഷാഹിദ് എന്നയാളെ സമാനമായ രീതിയിൽ വെട്ടിച്ച് കടന്നിരുന്നു. അവിടെ ഇയാൾ ഡോക്ടർ ദാനവൻ ആയിരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് ഷാഹിദിനെ വിളിച്ച് വരുത്തിയാണ് ആപ്പിൾ ഐഫോൺ രണ്ട് എണ്ണം മേടിച്ചത്. പിന്നീട് താഴത്തെ നിലയിൽ ഉള്ള ഡ്യൂട്ടി ഡോക്ടറുടെ അടുത്ത് നിന്നും ക്യാഷ് മേടിക്കാനായി ഇറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. ശേഷം ഫോണിൽ വിളിച്ചപ്പോൾ ദാനവന്റെ പുറകേ വന്നാൽ ശരിപ്പെടുത്തും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി .
2014ൽ 173 കേസ്സിലെ പ്രതിയായ ഇയാൾ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മാനന്തവാടി ശാഖയിൽ നിന്നു 14 ലക്ഷം രൂപ തട്ടിയ കേസ്സിൽ മുഖ്യ പ്രതിയാണ് .50 ലക്ഷം രൂപാ വരുന്ന സ്വർണ്ണം 25 ലക്ഷം രൂപയ്ക്ക് പണയം വെച്ചിരിന്നു എന്നും ഈ സ്വർണ്ണം മുത്തൂറ്റിൽ വെയ്ക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ മാനേജരെ വിശ്വസിപ്പിച്ചു. ഇതിനായി തന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപാ നിക്ഷേ പിക്കാൻ അവശ്യപ്പെട്ടു ഇതനുസരിച്ച് പറവൂർ ഫെഡറൽ ബാങ്കിൽ നിന്നും മാനേജരെ കൊണ്ട് പണം നിക്ഷേപിച്ച് നിമിഷ നേരം കൊണ്ട് ഭാര്യ സുജയും മകൻ അരുൺ സാഗറും ചേർന്ന് ഇതിൽ നിന്ന് 14 ലക്ഷം രൂപാ പിൻവലിച്ചു ഇതിനിടയിൽ ദാനവൻ ഒളിവിൽ പോകുകയും ചെയ്തു. പിന്നീട് പറവൂരിൽ നിന്നും അറസ്റ്റ് ചെയ്യപെട്ട അരുൺ സാഗർ ഒരു മാസത്തോളമായി റിമാൻഡിലായിരുന്നു .
വളരെ തന്ത്രശാലിയായ ഇയാൾ ആളുകളെ വിശ്വാസിപ്പിച്ച് കൈയ്യിൽ എടുക്കാൻ വളരെ വിദഗ്ദനാണ് .പല കേസ്സുകളിലും വക്കീലൻമാർക്ക് നിയമോപദേശം നൽകിയിരുന്നത് ദാനവനായിരുന്നു, പലപ്പോഴും എതിരാളിയുടെ ശക്തി മനസ്സിലാക്കി തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം തിരിച്ച് അതേ വ്യക്ത്തികക്ക് എതിരെ കേസ് കൊടുത്ത് ആ ആളെ മാനസികായി കഷ്ടപ്പെടുത്തുക ദാനവന്റെ ഒരു പതിവ് രീതിയാണ് .
കണ്ണൂർ ഇരട്ടി സ്വദേശി റഫീക്കിനെ പരിചയപ്പെട്ട് ഒരാഴ്ച്ചകൊണ്ട് 15 ലക്ഷവുമായി മുങ്ങിയിട്ട് വളരെ കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളു. ഗുജറാത്തിലേയ്ക്ക് തേങ്ങ കയറ്റി വിടുന്ന ആളായിട്ടാണ് റഫീക്കുമായി പരിചയപ്പെടുന്നത്. വളരെ സാധാരണക്കാരനായ റഫീക്കിന്റെ ആജീവനാന്തകാല സാമ്പാദ്യമാണ് ദാനവൽ കവർന്നത് . മൂന്ന്് പെൺമക്കൾ ഉള്ള റഫീക്ക് ആത്മഹത്യയുടെ വക്കിൽ ആണ്.
ഇന്നലെ മഞ്ചേരിയുള്ള മൊബൈൽ ഷോപ്പിൽ ചെന്ന ദാനവൻ ആപ്പിളിന്റെ 10 ഐ ഫോണുകൾക്ക് ആണ് ഓർഡർ നൽകിയത് .സംശയം തോന്നിയതിനെ തുടർന്ന് വിവരം അറിഞ്ഞ ഷാഹിദും കൂട്ടുകാരും ദാനവനെ തപ്പി ഇറങ്ങി . മഞ്ചേരിയിൽ നിന്നും കോഴിക്കേടേയ്ക്ക് ബസ് കയറിയ ദാനവൻ രാമനാട്ടുകര ഇറങ്ങി .പക്ഷെ കോഴിക്കോട് ബസ് സ്റ്റാന്റിൽ ദാനവനെ പ്രതീക്ഷിച്ചു നിന്നവർക്ക് ആളെ കണ്ടെത്താനായില്ല .പിന്നീട് വിശദമായി ആളെ അന്യോഷിക്ഷിച്ചിറങ്ങിയ ഷാഹിദും കൂട്ടരും രാമനാട്ടുകര ലോഡ്ജിൽ വച്ച് ദാനവനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ കൊട്ടാര സമാനമായ വീടുള്ള ഇയാൾ ഈയിടെയായി വീട്ടിലേക്ക് വരാറില്ലായിരുന്നു. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും മാറി മാറി ലോഡ്ജ് എടുത്ത് താമസിച്ചാണ് സമീപകാലങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നത് .