ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

jayalalithaa

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ജയലളിതരോഗബാധിതയാണെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഈ ആശുപത്രി പ്രവേശനം എന്നത്പ്രസക്തമാണ്.
ഇക്കഴിഞ്ഞ സ്വാതന്ത്രദിന ചടങ്ങിലും വളെ ക്ഷീണിതയായാണ് ജയലളിത കാണപ്പെട്ടത്. ഔദ്യോഗിക വസതിയിലിരുന്നാണ് ഇപ്പോള്‍ ജയലളിത ഭരണം നിയന്ത്രിക്കുന്നത്. പൊതു പരിപാടികളിലും വളരെ കുറച്ചാണ് പങ്കെടുക്കാറ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top