മോഡി കേരളത്തിലേക്ക്; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം

ബി.ജെ.പിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോടെത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗതാഗത നിയന്ത്രണം. ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് നിയന്ത്രണം. ബസ്, ടാക്സി, സ്വകാര്യ യാത്രാ വാഹനങ്ങൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്.
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂരിൽ നിന്ന് മെഡിക്കൽ കോളജ് -താണ്ടയാട്-അരയിടത്ത്പാലം-മേൽപ്പാലം വഴി സിറ്റിയിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയങ്ങാടിയിൽനിന്ന് തിരിഞ്ഞ് പൂളാടിക്കുന്ന്-വേങ്ങേരി-മലാപ്പറമ്പ്-തൊണ്ടയാട്-അരയിടത്ത്പാലം മേൽപ്പാലം വഴി സിറ്റിയിൽ പ്രവേശിക്കണം.
തെക്കുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ രാമനാട്ടുകര-പന്തീരാങ്കാവ്-തൊണ്ടയാട്-അരയിടത്ത്പാലം മേൽപ്പാലം വഴി സിറ്റിയിൽ പ്രവേശിക്കണം. ബാലുശ്ശേരി, കക്കോടി, ചേളന്നൂർ, നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വേങ്ങേരി ജങ്ഷനിൽ നിന്നും മലാപ്പറമ്പ-്തൊണ്ടയാട്-അരയിടത്ത്പാലം മേൽപ്പാലം വഴി സിറ്റിയിൽ പ്രവേശിക്കണം.
പരപ്പനങ്ങാടി,തിരൂർ ഭാഗങ്ങളിൽ നിന്നും മണ്ണൂർ, ഫറോക്ക്, മീഞ്ചന്ത വഴി യാത്രക്കാരുമായി വരുന്ന ബസുകൾ റെയിൽവേ സ്റ്റേഷനു സമീപം യാത്രക്കാരെ ഇറക്കി വലത് ഭാഗത്തെ ലിങ്ക് റോഡിലേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. പാലക്കാട്, തൃശൂർ, എറണാകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ രാമനാട്ടുകരയിൽ നിന്നും പന്തീരാങ്കാവ് ഹൈലൈറ്റ് മാൾ-തൊണ്ടയാട്-അരയിടത്ത്പാലം-മേൽപ്പാലം-രാജാജി റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
തെക്ക് ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ അരയിടത്തുപാലം മേൽപ്പാലം-തൊണ്ടയാട്-ഹൈലൈറ്റ് മാൾപന്തീരാങ്കാവ് വഴി പോകണം. ഉച്ച ഒരു മണിക്കുശേഷം സമ്മേളനത്തിനായുള്ള വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനവും കോഴിക്കോട് ബീച്ചിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും സിറ്റി ട്രാഫിക് അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മുതൽ 10വരെയും വൈകുന്നേരം നാല് മുതൽ 7.30വരെയും ഗതാഗത നിയന്ത്രണമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here