ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നു- പാക്ക് വിദേശ കാര്യ മന്ത്രാലയം

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു.
ഈ വിമർശങ്ങൾക്ക് മറുപടിയുമായി പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദും രംഗത്തെത്തിയിട്ടുണ്ട്.കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നാണ് പർവേസ് റാഷിദ് പറഞ്ഞത്. കശ്മീർ വിഷയത്തിൽ പാകിസ്താൻ ചർച്ചക്ക് തയ്യാറാണ്. പക്ഷേ ഇന്ത്യ കൂടി മുൻകൈ എടുക്കണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പർവേസ് റാഷിദ് പറഞ്ഞു.
പാകിസ്താന്റെ ഇന്ത്യൻ സ്ഥാനപതി അബ്ദുൽ ബാസിതും ഇന്ത്യക്കെതിരെ പ്രതികരിച്ചു.കശ്മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക് ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ലെന്നും ഇത് ലോക രാജ്യങ്ങളുടെ മുന്നിലുണ്ട്. ഉറി ആക്രമണത്തിൽ പാകിസ്താന് ബന്ധമില്ലെന്നും ബാസിത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here