പശുവിന്റെ ജഡം നീക്കിയില്ല; ഗർഭിണിയ്ക്ക് നേരെ ആക്രമണം

പശുവിന്റെ ജഡം നീക്കാത്തതിന് ഗുജറാത്തിൽ ഗർഭിണിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം. ഗർഭിണിയായ യുവതി ഉൾപ്പെടെ ആറുപേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ കർജ ഗ്രാമത്തിലാണ് സംഭവം. 25 കാരിയായ സംഗീതാബെന്നിനും ഭർത്താവ് നിലേഷ്ഭായ് റണവാസിയയ്ക്കും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറെസ്റ്റ് ചെയ്തു. ദർബാർ സമുദായത്തിൽപെട്ട ആളുകളാണ് അക്രമം നടത്തിയത്.
Read More : ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ദളിത് സഹോദരങ്ങൾക്ക് മർദ്ദനം
അക്രമികളിലൊരാൾ പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കിത്തരണമെന്ന് നിലിഷിനോടും സംഗീതയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ജോലി ചെയ്യില്ലെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് അക്രമം നടത്തുകയായിരുന്നുവെന്ന് നിലേഷ് പൊലീസിനെ അറിയിച്ചു.
Read More : സ്വാതന്ത്ര്യം അനുഭവിക്കാൻ ഓഗസ്റ്റ് 15 ന് പ്രതിഷേധവുമായി ദളിതർ
രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ 10 അംഗ അക്രമിസംഘം കുടുംബാംഗങ്ങളെ ചീത്തവിളിക്കുയും മർദിക്കുകയുമായിരുന്നു. മർദനത്തിൽ ഗർഭിണിയായ സംഗീതയുടെ വയറിന് ആഘാതമേറ്റു.
ഇവർ പുലൻപുർ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചത്ത പശുക്കളെ നീക്കി ഫാം വൃത്തിയാക്കി തന്നില്ലെങ്കിൽ സംഗീതയെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് കർജയിൽ പൊലീസ് പട്രോളിങ് ശക്തമാക്കി.
Pregnant Dalit woman beaten up in Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here