അഞ്ഞൂറ് കാറുകളുമായി ആദ്യ കപ്പൽ കൊച്ചിയിൽ !

500 കാറുകളുമായി കാർ കാരിയർ കപ്പലായ എംവി ഡ്രെസ്ഡൽ കൊച്ചിയിൽ എത്തി. ഇന്ന് രാവിലെ 8:30 ഓടെയാണ് കാറുകൾ മാത്രം കയറ്റുന്ന ഈ കപ്പൽ കൊച്ചിൻ പോർട്ടിലെത്തിച്ചേർന്നത്. കപ്പലെത്തുന്നത് സാക്ഷ്യം വഹിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയും പോർട്ടിലെത്തിയിരുന്നു.
ഇന്ത്യയിലെ തുറമുഖങ്ങളിൽ സർവ്വീസ് നടത്താൻ ലൈസൻസുള്ള സൈപ്രസ് രജിസ്‌ട്രേഷനിലുള്ള എംവി ഡ്രെസ്ഡൻ കപ്പലാണ് കാറുകളുമായി കൊച്ചിയിൽ എത്തിയത്. കാറുകൾ ഇറക്കി 2 ദിവസത്തിനകം കപ്പൽ ഗുജറാത്തിലേക്ക് പോകും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്കാൽ ലോജിസ്റ്റിക്കാസാണ് കൊച്ചിയിലേക്ക് കാറുകൾ എത്തിച്ചത്. റോ-റോ സംവിധാനമുള്ള കപ്പലാണ് കാറുകൾ എത്തിച്ചത്.
കപ്പൽ വഴി കാർ വരുമ്പോൾ കൊച്ചി തുറമുഖത്തിന് പ്രതിവർഷം മൂന്ന് മുതൽ ആറ് കോടി വരെ അധിക വരുമാനം ലഭിക്കും.
തുറമുഖാധികൃതർ കാറുകൾക്ക് വാർ ഫേജിൽ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കാറിന് 500 രൂപയാണ് വാർഫേജായി നിശ്ചയിച്ചിട്ടുള്ളത്. വെസൽ റിലേറ്റഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. റോഡ്മാർഗം കാറുകൾ എത്തിക്കുന്നതിന്റെ ഗതാഗത ചിലവ് കടൽ മാർഗ്ഗം കാറുകൾ എത്തിക്കുമ്പോൾ വലിയ രീതിയിൽ കുറക്കാൻ സഹായിക്കും.
car carrier, 500 car, ship, cochin port, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here