ധനുഷിന്റെ ചിത്രത്തിൽ ഗൗതം മേനോൻ

ധനുഷ് സംവിധായകനാകുന്ന പവർ പാണ്ടിയിൽ ഗൗതം മേനോനും അഭിനയിക്കുന്നു എന്നാണ് കോളിവുഡിൽനിന്ന് കേൾക്കുന്ന ഏറ്റവും പുതിയ വാർത്ത. ധനുഷ് ആദ്യമായി സംവിധാനയകനാകുന്ന ചിത്രമാണ് പവർപാണ്ടി.

ചിത്രത്തിൽ അതിഥി താരമായാണ് ഗൗതം മേനോൻ എത്തുന്നത്. ധനുഷിനെ നായകനാക്കി എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ

രാജ് കിരണാണ് ചിത്രത്തിലെ നായകൻ. നദിയാ മൊയ്തുവാണ് ധായിക. ഇരുവരും ദമ്പതികളായാണ് അഭിനയിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ധനുഷും അതിഥിതാരമായി ചിത്രത്തിലുണ്ടാകുമെന്നും വാർത്തകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top