യു.ഡി.എഫ്. ഹർത്താൽ ‘ഒരു പുതു യുഗത്തിന്റെ നാന്ദി’ ആകുമോ പ്രതിപക്ഷ നേതാവേ ?

അരവിന്ദ് വി

പൂർവാശ്രമത്തിൽ കെ.പി.സി.സി. യുടെ അധ്യക്ഷനും ശേഷം ആഭ്യന്തര മന്ത്രിയും പുതുയുഗത്തിൽ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഒരു ഓർമ്മപ്പെടുത്തൽ… ‘ഒരു പുതു യുഗത്തിന്റെ നാന്ദി’ ; സംഗതി 2014 ൽ ആയതു കൊണ്ട് പഴക്കമുണ്ട്. പക്ഷെ നാളത്തെ യു.ഡി.എഫ്. തിരുവനന്തപുരം ഹർത്താൽ പശ്ചാത്തലത്തിൽ ഇന്ന് ഘോരഘോര പ്രസംഗമൊക്കെ നടത്തിയ ചെന്നിത്തല മറക്കാൻ ഇടയില്ല ഈ ‘ഒരു പുതു യുഗത്തിന്റെ നാന്ദി’ എന്ന തലവാചകം !

ഈ തല വാചകത്തിൽ ചെന്നിത്തല എഴുതി തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പ്രസംഗം ഉണ്ട്. അത് കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ഇപ്പോഴും കിടപ്പുണ്ട്. അതിൽ ചെന്നിത്തലയുടെ വാചക സമ്പത്ത് ഇങ്ങനെ വായിക്കാം –

“ഒരു മേശക്ക്ചുറ്റുമിരുന്ന്‌ സംസാരിച്ചാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങള്‍ പോലും പലപ്പോഴും ഹര്‍ത്താലിലേക്കെത്തിച്ച് ഒരുദിവസത്തെ ജനജീവിതത്തെ സമ്പൂര്‍ണമായും നിശ്ചലമാക്കുന്ന അവസ്ഥാവിശേഷമാണിപ്പോഴുള്ളത്. ഭരണഘടന ഉറപ്പു നല്‍കുന്ന സഞ്ചരിക്കാനും, തൊഴിലെടുക്കാനുമുള്ള പൗരന്റെഅവകാശത്തെ സമ്പൂര്‍ണമായ നിരസിക്കുകയാണ്ഇത്തരംഹര്‍ത്താലുകള്‍ചെയ്യുന്നത്.”

അതായത് ഭരിക്കുമ്പോൾ – അതും ആഭ്യന്തരൻ- ഹർത്താൽ പൗരന്റെ അവകാശവും പ്രതിപക്ഷത്തിരിക്കുമ്പോൾ അത് ജനാധിപത്യത്തിന്റെ മൂർച്ചയുള്ള സമരായുധവും ആകുമത്രേ. തീർന്നിട്ടില്ല. മലയാളത്തിൽ മാത്രമല്ല , ഇംഗ്ലീഷിലും ഉണ്ടത്രേ പൗരന്റെ അവകാശത്തെ കുറിച്ചുള്ള ഉദ്ധരണികൾ . അതേതാണ്ട് ഇങ്ങനെയാണെന്നും രമേശ് എഴുതി വയ്ക്കുന്നു.

” ഇംഗ്‌ളീഷില്‍ഒരുചൊല്ലുണ്ട്, എന്റെമൂക്ക്തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു (your freedom ends where my nose begun) അഭിപ്രായസ്വാതന്ത്രത്തെ എക്കാലെത്തയും വലിയ നിര്‍വ്വചനമായിട്ടാണ് ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നത്. മറ്റൊരുവ്യക്തിയുടെ സഞ്ചാരത്തെയും, സ്വാതന്ത്രത്തെയും തടഞ്ഞ്‌കൊണ്ടും പരിമിതപ്പെടുത്തിക്കൊണ്ടുംഒരുവ്യക്തിക്കും പ്രതിഷേധിക്കാന്‍ അവകാശമില്ല. “

എന്നാലും എന്റെ പ്രതിപക്ഷ നേതാവേ ഇത്രയൊക്കെ അറിവ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അങ്ങയുടെ പാർട്ടിയാണോ നാളെ ഹർത്താൽ നടത്താൻ പോകുന്നത്?  ഇങ്ങനെയൊക്കെ ചെയ്യാമോ ?

അന്നിത് ചെന്നിത്തല എഴുതിയതും പ്രസിദ്ധീകരിച്ചതും ‘ എന്റെ മൂക്ക് തുടങ്ങുന്നിടത്തു അവസാനിക്കുന്ന ആ സ്വാതന്ത്ര്യത്തെ ‘ ഒരു നിയമം ആക്കാനാണ്.

“ഈ വസ്തുതകളെല്ലാം മുന്‍ നിര്‍ത്തിയാണ്‌സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരംഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക്ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 2015 ന്റെ കരട്‌രൂപം സര്‍ക്കാര്‍ തയ്യാറാക്കുന്നത്.” രമേശ് വചനം ആണ് നിങ്ങൾ വായിച്ചത്.

പറച്ചിൽ മാത്രമല്ല, കരട് തയ്യാറാക്കുകയും ചെയ്തു. അതിലെ പ്രധാന നിർദേശങ്ങൾ ശ്രദ്ധിക്കുക.

1. ഈ ആക്റ്റ് നിലവില്‍വന്നാല്‍ആക്റ്റ് പ്രകാരം അനുവദനീയമായരീതിയിലല്ലാതെഏതെങ്കിലുംവ്യക്തിക്കൊ, സംഘത്തിനോ, സംഘടനക്കോ എതെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുവാനോ നടത്തുവാനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.
2. മാധ്യമങ്ങള്‍ മുഖേനയുള്ളമൂന്ന്ദിവസത്തെ അറിയിപ്പ്കൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനോ, ഹര്‍ത്താലിന് പ്രേരിപ്പിക്കാനോ പാടുള്ളതല്ല.
3. ഹര്‍ത്താല്‍സംഘടിപ്പിക്കുന്നവര്‍ജീവനും സ്വത്തിനും ഉണ്ടാകുന്ന വിനാശത്തിനോ, നാശ നഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെടുന്ന തുക ഈടായി നിക്ഷേപിക്കേണ്ടതാണ്.

ഏതെങ്കിലും വ്യക്തിക്കോ, വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നേരിട്ടോ അവര്‍ഏര്‍പ്പെടുത്ത മറ്റ്‌സംവിധാനങ്ങള്‍ വഴിയോ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാവുന്നതാണെന്ന് ബില്‍വ്യവസ്ഥചെയ്യുന്നു.

അപ്പൊ പ്രതിപക്ഷ നേതാവായ ചെന്നിത്തലേ , ഒന്ന് രണ്ടു സംശയങ്ങൾ … നാളത്തെ തിരുവനന്തപുരം ഹർത്താൽ അങ്ങ് മൂന്നു ദിവസം മുൻപ് മാധ്യമ ദ്വാരാ പ്രസിദ്ധം ചെയ്തുവോ ? അങ്ങയുടെ പേരിൽ 2014 ൽ ഒരു പ്രസംഗം എഴുതി ഇട്ടതു അങ്ങ് തന്നെയല്ലേ ? സത്യത്തിൽ അങ്ങ് ഇത് മറന്നതാണോ ? അതോ അഭിനയിക്കുന്നതോ ?

എന്തായാലും മന്ത്രി ആയിരുന്ന ചെന്നിത്തലയുടെ ഹർത്താൽ വചനങ്ങളുടെ പൂർണ്ണ രൂപം ഇവിടെ വായിക്കാം.

Will there be hartals against Kerala’s Hartal Regulation Bill ?നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More