നിരാഹാരമനുഷ്ഠിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം

സ്വാശ്രയ പ്രശ്നത്തില്‍ നിരാഹാരം നടത്തുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്  ഡിന്‍ കുര്യാക്കോസിനും മഹേഷിനും ദേഹാസ്വാസ്ഥ്യം. ഇവരെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയത്.
സമരക്കാര്‍ക്കെതിരെ പ്രയോഗിച്ച കണ്ണീര്‍ വാതകം സമരപന്തലിലാണ് ചെന്നു പതിച്ചത്. ഇതേ തുടര്‍ന്നാണ് നിരാഹാരമനുഷ്ഠിച്ചിരുന്ന ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഷാഫി പറമ്പിലും ഹൈബി ഈഡനും പകരം നിരാഹരമിരുന്നേക്കുമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top