മലയാളി ഹാജിമാര്‍ നാളെ മുതല്‍ നാട്ടിലേക്ക് മടങ്ങും

കേരളത്തില്‍നിന്ന് എത്തിയ ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വഴി പോയ ഹാജിമാരാണ് നാളെ മുതല്‍ നാട്ടിലേക്ക് മടങ്ങുന്നത്.

മദീനയില്‍നിന്നാണ് മുഴുവന്‍ ഹാജിമാരും നാട്ടിലേക്ക് വിമാനം കയറുന്നത്. 450 പേരടങ്ങുന്ന സംഘം നാളെ രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടും. ഓരോ ഹാജിക്കും  അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നെടുമ്പാശ്ശേരിയില്‍ നേരത്തേ എത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഹാജിമാരും മദീനയില്‍നിന്ന് മടങ്ങുന്നുണ്ട്. ഒക്ടോബര്‍ 16നാണ് അവാസാന ഫൈ്ളറ്റ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top